പന്തളം : കുളനട പഞ്ചായത്തിൽ പേ വിഷബാധയേറ്റ ഗർഭിണിയായ പശു ചത്തു. കുളനട കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിന്റെ വീട്ടിലെ പശുവാണ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചത്തുവീണത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം പശു നിരീക്ഷണത്തിലായിരുന്നു. തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിൽ (എ.ഡി.ഡി.എൽ.) സാമ്പിൾ പരിശോധിച്ച് പേ വിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.