nationalist

പത്തനംതിട്ട : നാഷണലിസ്റ്റ് കിസാൻ നേത‌ൃയോഗം സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് രഞ്ജിത് പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ മാത്യൂസ് ജോർജ്, ജോസ് കുറിഞ്ഞൂർ, ചെറിയാൻ ജോർജ് തമ്പു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിനു തെള്ളിയിൽ, അഡ്വ.മാത്തൂർ സുരേഷ്, കോന്നി ബ്ലോക്ക് പ്രസിഡന്റ് ബൈജു വടക്കോപുറത്ത്, അഡ്വ.എം.ബി.നൈനാൻ, പത്മാഗിരീഷ്, ഡേവിഡ് ശമുവേൽ, ഫിലിപ്പ് ജോൺ, എൻ.എസ്.സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എബ്രഹാം പി.എസ് (പ്രസിഡന്റ് ), മനീഷ് ആർ.നായർ (വൈസ് പ്രസിഡന്റ്), സുജോ വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.