International Day of the Girl Child
അന്താരാഷ്ട്ര ബാലികാ ദിനം
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെയും ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനമായി 2012 മുതൽ യു.എൻ.ഒയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.
International Newspaper Carrier Day
പത്രവിതരണക്കാരുടെ രാജ്യാന്തര ദിനം
1833 സെപ്തംബർ 4ന് ന്യൂയോർക്കിലെ ബഞ്ചമിൻ ഡേ എന്ന കുട്ടി പേപ്പർ വിതരണത്തിന് എടുത്ത നേതൃത്വത്തെ മാനിച്ച് ദേശീയ പത്രവിതരണ ദിനമായി സെപ്തംബർ 4 ഇന്ത്യയിൽ ആചരിക്കുന്നു. എന്നാൽ രാജ്യാന്തര പത്രവിതരണ ദിനമായി കൂടുതൽ രാജ്യങ്ങളും ഒക്ടോബർ മാസത്തെ ആദ്യ ശനിയാഴ്ച ആണ് ആചരിക്കുന്നത്. എന്നാൽ ഇന്ത്യ ഒക്ടോബർ 11 പത്രവിതരണക്കാരുടെ രാജ്യാന്തര ദിനമായി ആചരിക്കുന്നു.