1

മല്ലപ്പള്ളി: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സി.പി.ഐ പത്തനംതിട്ട ജില്ലാ കൗൺസിലംഗവുമായ കൊറ്റനാട് ദേവി വിലാസം വീട്ടിൽ അഡ്വ. മനോജ് ചരളേൽ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. രാവിലെ 8.30ന് സി.പി.ഐ പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസ്, 10ന് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ്, 11ന് കൊറ്റനാട് പഞ്ചായത്ത് ഓഫീസ്, 11.30ന് കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം 12.30ന്

വീട്ടിലെത്തിക്കും. കെ.ജി കേശവൻ നായരുടേയും പി.ജി പത്മിനിയമ്മയുടേയും മകനാണ്. ഭാര്യ: ശ്രീലത എസ്.നായർ.

സി.പി.ഐ പത്തനംതിട്ട ജില്ലാ അസി.സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കൗൺസിലംഗം, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി,പ്രസിഡന്റ്,സംസ്ഥാന ജോയിന്റ് സെക്രട്ടറി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി, എൻ.ആർ.ഇ.ജി.എസ് ജില്ലാ സെക്രട്ടറി, ഡി.ടി.പി.സി അംഗം, കൊറ്റനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊറ്റനാട് എസ്.സി. വി ഹയർ സെക്കൻഡറി സ്കൂൾ മാനേജരാണ്. മന്ത്രി കെ.രാധാകൃഷ്ണൻ അനുശോചിച്ചു.