1
എഴുമറ്റൂർ - ശാസ്താംകോയിക്കൽ റോഡ്

മല്ലപ്പള്ളി : എഴുമറ്റൂർ - ശാസ്താംകോയിക്കൽ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. 3.8 കിലോമീറ്റർ ദൂരപരിധിയുള്ള റോഡിന് 4.5 കോടി രൂപയുടെ പ്രവർത്തികൾക്കാണ് അനുമതി ലഭിച്ചത്. നിലവിലുള്ള റോഡിന്റെ വീതി 5.5 മീറ്റർ ആക്കി വർദ്ധിപ്പിച്ച് ബി.എം ആൻഡ് ബിസി നിലവാരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.കൂടാതെ പഴയ ബലക്ഷയമുള്ള രണ്ട് കലുങ്കുകൾ പുനർനിർമ്മാണവും ,1000 ചതുരശ്ര മീറ്റർ ഇന്റർ ലോക്ക് നിർമ്മാണവും 200 മീറ്റർ ക്രാഷ് ബാരിയർ നിർമ്മാണവും, ആവശ്യമായ ഇടങ്ങളിൽ സംരക്ഷഭത്തിയും,ഓടയും,ഐറിഷിങ്ങും പദ്ധതിയിൽ ഉൾപ്പെടും.ഇവയുടെ ആദ്യഘട്ട നിർമ്മാണം പുരോഗമിക്കുന്നു. 9മാസമാണ് പദ്ധതി പൂർത്തീകരണത്തിന്റെ കാലാവധി.നിർമ്മാണം പൂർത്തിയാകുന്നതോടെ വായ്പൂര്,പെരുമ്പാറ,വാഴക്കാല,ചെങ്ങാർമല നിവാസികളുടെ കഴിഞ്ഞ 10വർഷത്തെ യാത്രാ ക്ലേശത്തിന് ഇതോടെ പരിഹാരമാകും.