 
തിരുവല്ല: മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ കക്ഷികളുടെ ഏകീകരണത്തിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന് ബദൽ സൃഷ്ടിക്കാൻ സാധിക്കുകയുള്ളുയെന്നും കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിന് ജനതാദൾ എസ് നേതൃത്വം നൽകുമെന്നും മാത്യു ടി.തോമസ് എം.എൽ.എ. പറഞ്ഞു. ജനതാദൾ എസ്.ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി- ജെപി -ലോഹ്യ പക്ഷാചരണത്തോടനുബന്ധിച്ച് " മതേതരത്വം നേരിടുന്ന വെല്ലുവിളികൾ " എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്,വർഗീസ് മാലക്കര, പ്രൊഫ.അലക്സാണ്ടർ കെ.സാമുവൽ, അലക്സ് മണപ്പുറത്ത്,ജോ എണ്ണക്കാട്, പി.എ.വർഗീസ്, പാർത്ഥസാരഥി, അലക്സ് വർഗീസ്,അൻസിൽ, സാംസൻ ഡാനിയൽ,ബിജോ പി മാത്യു, സന്തോഷ് അയിരൂർ എന്നിവർ പ്രസംഗിച്ചു.