കുന്നന്താ​നം : തോട്ടപ്പടി ബോധി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം ന​ടത്തി. കീഴ് വായ്പൂര് എസ്.ഐ ജയകൃഷ്ണൻ ടി.എസ് ഉദ്ഘാടനം ചെ​യ്​തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജി.ശശികുമാർ അദ്ധ്യക്ഷത വ​ഹിച്ചു. ഗ്രന്ഥശാല പ്ര​സിഡന്റ് പ്രൊഫ.എൻ.ജി. രാജീവ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് എ​ടുത്തു. കുന്നന്താനം പഞ്ചായത്ത് പ്ര​സിഡന്റ് ശ്രീദേവി സതീശ് ബാബു ലഹരി വി​രുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗം മിനി ജനാർദ്ദനൻ, പ്രേമ സത്യൻ, മധുലാൽ എസ്, അനീഷ് ബി. തുടങ്ങിയ​വർ സം​സാ​രിച്ചു.