പ്രമാടം : ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ കോന്നി ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കിരൺ വെട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോകുൽ, അനന്ദു അനിൽ, അനീഷ, ലിബിൻ , അമൽ അജയൻ എന്നിവർ പ്രസംഗിച്ചു.