പ​ത്ത​നം​തിട്ട : കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സണ്ണി ഈശോ പൂവേലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നവർക്ക് ഡി.സി.സി ഒാഫീസിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മെമ്പർഷിപ്പ് നൽകി.
സുനിൽ കുമാർ പുല്ലാട്, കെ.എൻ. രാധാചന്ദ്രൻ , അനീഷ് കുമാർ, അഡ്വ. ഹരിഹരൻ നായർ, അഡ്വ. റ്റി.കെ രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.