പന്തളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ്​ ചരളേലിന്റെ നിര്യാണത്തിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി അനുശോചിച്ചു. . ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടപ്പോഴും ക്ഷേത്ര വികസന സംബന്ധമായ കാര്യങ്ങളിലും തീർത്ഥാടന കാലയളവിലെ ക്രമീകരണങ്ങളിലും വലിയ കോയിക്കൽ ക്ഷേത്രത്തിനു വേണ്ട സഹായങ്ങൾ ഉറപ്പുവരുത്തുന്നതിൽ കൃത്യമായ ഇടപെടൽ അദ്ദേഹം നടത്തിയിരുന്നതായി പ്രസിഡന്റ് ജി. പൃഥ്വിപാലും സെക്രട്ടറി ആഘോഷ് വി.സുരേഷും വൈസ് പ്രസിഡന്റ് മോഹനനും പറഞ്ഞു.