അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രസ്ഥശാലയിലെ ബാലവേദി അംഗങ്ങൾ ദേശീയ തപാൽ ദിനം ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു . ബാലവേദി വൈസ് പ്രസിഡന്റ് ആദില അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, താജുദ്ദീൻ, എസ്.അൻവർഷാ, നിഷാദ് പി.ആർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മുരളി കുടശനാട് തപാൽ ചരിത്ര ക്ലാസെടുത്തു. വിദ്യ വി.എസ് ക്വിസ് മത്സരം നടത്തി. വിജയകൾക്ക് ബിജു പനച്ചിവിള സമ്മാനം നൽകി