 
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരിമുക്ത ബോധവത്കരണ ക്ലാസും സന്ദേശ റാലിയും നടത്തി. പന്തളം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വികാരി ഫാ.പി.സി തോമസ് ,സഹവികാരി ഫാ. സോനു സോളമൻ ,പത്തനംതിട്ട നാർക്കോട്ടിക് സബ് ഇൻസ്പെക്ടർ അജി ശാമുവേൽ, ഇടവക ട്രസ്റ്റീ ജോസ് പി. തോമസ് ,സെക്രട്ടറി തോമസ് കെ.ശങ്കരത്തിൽ, യുവജനപ്രസ്ഥാനം പന്തളം ഡിസ്ട്രിക്ട് ഓർഗനൈസർ മെബിൻ. കെ. മാത്യു , യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിജു പി ഉമ്മൻ,പ്രോഗ്രാം കൺവീനർ ലിജോ രാജു എന്നിവർ പങ്കെടുത്തു.