തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ കൃഷ്ണപാദം റോഡിൽ പൊടിയാടി ജംഗ്ഷൻ മുതൽ കാരയ്ക്കൽപള്ളി വരെയും കാഞ്ഞിരത്തുമൂട് – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷൻ മുതൽ മണക്ക് ഹോസ്പിറ്റൽ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 14 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകൾ സ്വീകരിക്കേണ്ടതാണ്.