
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികൾ കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിത്തോട്ടങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനവും തട്ട ബ്രാൻഡ് ഉൽപ്പനങ്ങളുടെ രണ്ടാം ബാച്ചിന്റെയും ആരോഗ്യ അടുക്കളത്തോട്ടങ്ങളുടെയും ഉദ്ഘാടനം ഇന്ന് രാവിലെ 7.30 ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഇടമാലിയിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും.