 
മല്ലപ്പള്ളി : തപാൽ ദിനത്തിൽ പ്രധാനമന്ത്രിക്ക് 72 -ാമത് ജന്മദിനത്തിൽ 24 ഭാഷകളിൽ ആശംസകൾ അർപ്പിച്ചു നൽകിയ പാർവതിക്ക് അനുമോദവനുമായി പഞ്ചായത്ത് ഭരണസമിതിയും , പോസ്റ്റൽ ഡിപ്പാർട്ട്മെന്റും. ഇതു സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നവ മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പ്രവർത്തന ദിവസമായ ഇന്നലെ ചാലാപ്പള്ളി പോസ്റ്റോഫീസിൽ നടന്ന തപാൽ ദിനാഘോഷത്തിൽ പാർവതിയെ അഭിനന്ദിക്കുവാൻ ഭരണ സമിതിയംഗങ്ങളും എത്തി. കൊറ്റനാട് പഞ്ചായത്തംഗങ്ങളായ സനൽകുമാർ കെ.ജി, വിജിത വി.വി, രാജേഷ് കുമാർ .ആർ, ഇന്ദു എം.നായർ,എ.ബി.എം അരവിന്ദ്.പി ,ബി.പി.എം.ഇൻ ചാർജ്ജ് ശ്രീജാ മോൾ സി.കെ എന്നിവരുടെ നേതൃത്തിൽ അനുമോദന ചടങ്ങും തപാൽ ദിനാഘോഷവും നടത്തി.