മല്ലപ്പള്ളി : കോട്ടാങ്ങൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എം അൻസാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ,പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്,ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പൻ,സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീശ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കേരള കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ,ഇ.കെ അജി,കെ സുരേഷ്,പി.പി സോമൻ,അഡ്വ.സിബി മൈലേത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി സോമൻ(ചെയർമാൻ), എം.എം അൻസാരി(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.