അടൂർ : നഗരസഭയുടെ 2022 - 23 വാർഷിക പദ്ധതിയിലെ എസ്. ഒ 81/ 23 നഴ്സിംഗ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സ്റ്റെപന്റോടുകൂടി ഗവ. ജനറൽ ആശുപത്രിയിൽ അപ്രന്റിഷിപ്പ് എന്ന പ്രോജക്ട് , സ്റ്റൈപന്റോടുകൂടി സ്റ്റാഫ് നഴ്സുമാരുടെ താൽക്കാലിക നിയമനം എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ജനറൽ നഴ്സിംഗ് / ബി. എസ്. സി നഴ്സിംഗ്. പ്രായം 45 വയസിനു താഴെ. പ്രതിമാസ സ്റ്റൈപന്റ് 3500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോ. 20 ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഒാഫീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.