 
പത്തനംതിട്ട : മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിൽ വിമുക്തി മിഷനുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി . എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ പ്രദീപ് ഉദ്ഘടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിമുക്തിമിഷൻ ജില്ലാ കോർഡിനേറ്റർ ജോസ് കളീക്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ സിന്ധു അനിൽകുമാർ, പ്രിൻസിപ്പൽ സാജൻ ജോർജ്, ഹെഡ്മിസ്‌ട്രസ് സുമ എബ്രഹാം,ബേബി സി. മിനി, സൗമി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മുഹമ്മദലി ജിന്ന ക്ലാസെടുത്തു.