പത്തനംതിട്ട : പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 16 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനവും ബോധവത്കരണ സെമിനാറും നാളെ രാവിലെ ഒൻപതിന് പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആൻോ ആന്റണി എം.പി വിശിഷ്ടാതിഥിയാവുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐക്യദാർഢ്യ സന്ദേശം നൽകും. 11.45 ന് അട്ടത്തോട് കിളിവാതിൽ കോൽക്കളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി. തുടർന്ന് സർവോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാർ അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാർ. ഉച്ചയ്ക്ക് രണ്ടിന് പ്രമോട്ടർമാർക്കായി ബോധവത്കരണ ക്ലാസ്.