
അടൂർ: ഇ.വി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ.സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. സിവിൽ എക്സ് സൈസ് ഓഫീസർ ബിനു വർഗീസ് ക്ലാസ് എടുത്തു. കൺസിലർമാരായ അനു വസന്തൻ, സൂസി ജോസഫ്, സി.ഡി.എസ് പ്രസിഡന്റ് വത്സല പ്രസന്നൻ,കമ്മിറ്റി അംഗം അടൂർ ശശാങ്കൻ കമ്മ്യൂണിറ്റി കൗൺസിലർ ഉഷാകുമാരി, ഡോ.ടി.ആർ.രാഘവൻ എന്നിവർ പങ്കെടുത്തു.