അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ ചാല ശാഖ പ്രസിഡന്റിനെ വെട്ടിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ആരോപിച്ചു. ഭരണകക്ഷിയിലെ ചിലരുടെ ഒത്താശയോടെ ജില്ലയിലെ ഗുണ്ടാ മാഫിയകൾ അരങ്ങു വാഴുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വീടുകയറി അക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം എസ്.പി ഓഫീസ് മാർച്ച് നടത്തും.