ചെങ്ങന്നൂർ: മതം മനുഷ്യരെ തെറ്റിക്കാനല്ല മറിച്ച് ദൈവത്തിങ്കലേക്ക് അടുപ്പിക്കാനുള്ള ഉപാധിയാന്നെന്ന് ജസ്റ്റീസ് മേരി ജോസഫ് പറഞ്ഞു. വെണ്മണി മുസ്‌ളീം ജമാ അത്തിന്റെ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജമാ അത്ത് പ്രസിഡന്റ് അഡ്വ.കെ.എ സജീവ് അദ്ധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സരേഷ് എം.പി നബിദിന സന്ദേശം നൽകി. സജി ചെറിയാൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഇമാം മൂസാ തങ്ങളെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മുൻ ഭാരവാഹികളെയും യോഗത്തിൽ അനുമോദിച്ചു. കലോത്സവ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ജയിംസ് സാമുവൽ, വെണ്മണി പഞ്ചായത്ത് പ്രസിഡന്റ്് ടി.സി സുനിമോൾ, വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാദേവി, അഡ്വ.സി.എൻ അമ്മാഞ്ചി, സ്റ്റീഫൻ ശാമുവേൽ, ഷാജി പള്ളത്തുമലയിൽ, പി.കെ ഷൗക്കത്തലി, ഷെഫിൻ ഷെരീഫ് എന്നിവർ പ്രസംഗിച്ചു.