പന്തളം: പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഷ.എസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഗീതാദേവി കെ.ആർ. അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഗോപകുമാർ കെ.ആർ, പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണൻ നായർ, ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാശിശു, കൗമാര ആരോഗ്യ കോ​ഓർഡിനേറ്റർ ജിഷ സാറ തോമസ്, പന്തളം കുടുംബാരോഗ്യ കേന്ദ്രം ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ അനിതകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോഹരൻ, അശ്വതി.കെ , ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കുമാർ, യദു കൃഷ്ണൻ ആർ.വി എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് കൗൺസിലർ ഏയ്‌ഞ്ചല ജെറാൾഡ് ക്ലാസെടുത്തു.