 
പത്തനംതിട്ട : എം മാസ്റ്റേഴ്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന ശിഷ്യശ്രേഷ്ഠാ പുരസ്‌കാരങ്ങളുടെ വിതരണം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഉന്നത അക്കാദമിക്ക് നേട്ടങ്ങൾ കൈവരിക്കുന്നവർ പോലും കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകത കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജെമിൻ സാറാ വർഗീസ്, അഭിത വി.അഭിലാഷ്, പാർവ്വതി കൃഷ്ണ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ലോഗോ മത്സരത്തിൽ വിജയിച്ച പത്തനംതിട്ട പ്രസ് ക്ലബ്ല് പ്രസിഡന്റ് സജിത് പരമേശ്വരനെ ആദരിച്ചു.
നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ , പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സാജൻ ജോർജ് തോമസ്, ഹെഡ്മിസ്ട്രസ് സുമ ഏബ്രാഹാം, മാസ്റ്റേഴ്‌സ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ജി.റെജി, സെക്രട്ടറി എസ്. പ്രേം തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ജി റജിയാണ് എം ഫൗണ്ടേഷന്റെ സ്ഥാപകൻ.