sujitha

കോഴഞ്ചേരി : ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകാത്ത ആർ.എസ്.എസ് രാജ്യം ഭരിക്കുമ്പോൾ ജനങ്ങൾ ദുരിതം പേറുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത പറഞ്ഞു. ജില്ലാ സമ്മേളത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മനുസ്‌മൃതിയെ ഭരണഘടനയ്ക്ക് പകരം പ്രതിഷ്‌ഠിക്കാൻ ശ്രമിക്കുകയാണ്‌ ആർ.എസ്‌.എസ്‌. കർഷകരും തൊഴിലാളികളും യുവജനങ്ങളും വിദ്യാർത്ഥികളും സമരമുഖത്താണ്. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബി.ജെ.പിയും ഒരേ നയമാണ് പിന്തുടരുന്നത്. ലസിതാ നായർ അദ്ധ്യക്ഷയായി. എസ്.നിർമലാദേവി, പുഷ്പലത മധു, ബിന്ദു ചന്ദ്രമോഹൻ, ദിവ്യാറെജി, കെ.പി.ഉദയഭാനു, എ.പത്മകുമാർ, പീലിപ്പോസ് തോമസ്, ജി.വിജയൻ, ടി.വി.സ്റ്റാലിൻ, ബാബു കോയിക്കലേത്ത്, സതികുമാരി, ലീലാഗംഗാധരൻ, ജെ.ഇന്ദിരാദേവി, തുളസീമണിയമ്മ, ലേഖാസുരേഷ്, ബീനാപ്രഭ, വി.ജി.ശ്രീലേഖ, ടി.വി.പുഷ്പ്പവല്ലി, സുധാ കുറുപ്പ്, കോമളം അനിരുദ്ധൻ, സവിതാ അജയൻ എന്നിവർ സംസാരിച്ചു. ചരൽക്കുന്നിൽ ഇന്ന് പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ഇ.പത്മാവതി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 11 ഏരിയ കമ്മിറ്റികളിൽ നിന്ന് 270 പ്രതിനിധികളടക്കം 320 വനിതകൾ പങ്കെടുക്കും, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടികൾ, പ്രമേയങ്ങൾ, തിരഞ്ഞെടുപ്പ്, ഭാവി പരിപാടികൾ എന്നിവ പൂർത്തിയാക്കി സമ്മേളനം ബുധനാഴ്ച സമാപിക്കും. കെ.എസ്.സലിഖ, സബിതാ ബീഗം, പുഷ്പലത, രമാമോഹൻ എന്നിവർ പങ്കെടുക്കും. കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, ആർ.തുളസീധരൻ പിള്ള, സി.രാധാകൃഷ്ണൻ, ബി.നിസാം, കെ.കുമാർ, അമൽ ഏബ്രഹാം, അഭിജിത്ത് സജീവ് എന്നിവർ സംസാരിക്കും.