പത്തനംതിട്ട: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും തൊഴിലാളി സംഗമവും നടക്കും. സംസ്ഥാന ട്രഷറർ സൂസൻ കോടി ഉദ്ഘാടനം ചെയ്യും. അബാൻ ജംഗ്ഷനിൽ നിന്ന് രാവിലെ 9 ന് ആരംഭിക്കുന്ന ജാഥ പോസ്റ്റ് ഓഫീസ് വഴി പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സമാപിക്കും. അൻപതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കും.