പത്തനംതിട്ട: സ്റ്റേഡിയം ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടി ലോറി മറിഞ്ഞു. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം. നിറയെ തടിയുമായി സ്റ്റേഡിയം ഭാഗത്തു നിന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് വരികയായിരുന്നു ലോറി. സ്റ്റേഡിയം ഭാഗത്തെ ട്രാഫിക് സിഗ്നൽ കഴിഞ്ഞപ്പോൾ കെട്ടിയിരുന്ന കയർ പൊട്ടി ലോറി ഒരു വശത്തേക്ക് ചരിയുകയും കാറിന്റെ മുൻവശത്തെ ബോണറ്റിലേക്ക് വീഴുകയുമായിരുന്നു' . കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു. കാറിൽ ആരും ഉണ്ടായിരുന്നില്ല . കോഴഞ്ചേരി സ്വദേശി ബിജോയി കാർ റോഡരികിൽ നിറുത്തിയ ശേഷം സമീപത്തെ തട്ടു കടയിൽ പാഴ്സൽ വാങ്ങാൻ പോയപ്പോഴാണ് അപകടം. ബിജോയിയുടെ ബന്ധുവിന്റേതാണ് കാർ. ലോറിയിൽ അമിത ലോഡായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു .