ഇളമണ്ണൂർ : വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് പരിക്കേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു.ഇളമണ്ണൂർ അടപ്പുപാറ ബിജു ഭവനിൽ പരേതനായ വിജയന്റെ മകൻ ബിജു (40) ആണ് മരിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയിൽ പൂതങ്കര ശാസ്താക്ഷേത്രത്തിനും വാവര് പള്ളിക്കും ഇടയിലായായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അടപ്പുപാറ സ്വദേശികളായ സനൽ ഭവനിൽ സനൽ (32), രേഷ്മഭവനിൽ രാജൻ (56) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മേസ്തിരിപ്പണിക്കാരാണ് മൂവരും. ഇതുവഴിവന്ന ആംബുലൻസ് ഡ്രൈവറാണ് മൂവരും റോഡരികിൽ കിടക്കുന്നത് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബൈക്ക് ഒാടിച്ചിരുന്ന ബിജു മരണമടഞ്ഞിരുന്നു. ബിജുവിന്റെ മാതാവ് : മണി. സഹോദരങ്ങൾ: ബിനു, ബിന്ദു.