1
താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നു

മല്ലപ്പള്ളി : താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. 7 പഴയ കെട്ടിടങ്ങളാണ് പൊളിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങൾ മാറ്റുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടി കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തീകരിച്ചിരുന്നു. 15 ലക്ഷം രൂപയ്ക്ക് തൊടുപുഴ സ്വദേശിയാണ് കെട്ടിടം പൊളിക്കാൻ അനുമതി നേടിയത്. ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ്ങ് വിഭാഗം 48,854 രൂപയാണ് കെട്ടിടങ്ങൾക്ക് വില നിശ്ചയിച്ചത്. 30 പ്രവൃത്തി ദിവസങ്ങളാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് അനുവദിച്ചിരുന്നത്. എന്നാൽ ആശുപത്രി ഉപകരണങ്ങൾ ഐ.പി ബ്ലോക്കിലേക്ക് മാറ്റുന്നതിലെ കാലതാമസം തടസമുണ്ടാക്കി. അത്യാഹിത ഐ.പി വിഭവം, കെട്ടിടങ്ങളും ,ദന്തൽ വിഭാഗം കെട്ടിടങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ഫാർമസി പ്രവൃത്തിക്കുന്ന കെട്ടിടങ്ങൾ ദന്തൽ വിഭാഗം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു.ദന്തൽ വിഭാഗം ഐ പി ബ്ലോക്കിലേക്കും മാറ്റിയിരുന്നു.സംസ്ഥാന വൈദ്യുതി ബോർഡ് സിവിൽ എൻജിനീയറിങ് വിഭാഗമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 24874ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും. ഗ്രൗണ്ട് ഫ്ലോറിനു പുറമേ 5 നിലകളാണ് നിർമ്മിക്കുന്നത്.