വള്ളിക്കോട് : കൈപ്പട്ടൂർ ഐ.പി.സി ഗോപ്സൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.പി.എഫിന്റെ സഹകരണത്തോടെ കൈപ്പട്ടൂർ ജംഗ്ഷനിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ. പ്രമോദ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷാജി കുമ്പളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.