തിരുവല്ല : സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് പെരിങ്ങര പി.എം.വി.സ്കൂൾ ഓഡിറ്റോറിയത്തിൽ ചലച്ചിത്രതാരം സുരേഷ് ഗോപി നിർവഹിക്കും. സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിക്കും. ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ പ്രതിഭകളെ ആദരിക്കും.