പള്ളിക്കൽ :ചാല ജംഗ്ഷനിലെ ഹരിശ്രീ സ്പോർട്സ് ക്ലബിന്റെയും പത്തനം ലോക വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചാല ജംഗ്ഷനിലെ ഹരിശ്രീ സ്പോർട്സ് ക്ലബിന്റെയും പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ ലോക വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി. വിജയികൾക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീകുമാർ കോയിക്കൽ സമ്മാനദാനം നടത്തി. ക്ലബ് പ്രസിഡന്റ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അഭിജിത്ത് ട്രഷറർ വിനയൻ എന്നിവർ പ്രസംഗിച്ചു.