തിരുവല്ല: അതിഥി തൊഴിലാളികൾക്കായി ലഹരിവിരുദ്ധ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സി.എസ്.ഐ മദ്ധ്യകേരള മഹാഇടവക ബിഷപ്പ് തോമസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. മുൻ ഡി.എം.ഒ ഡോ.ബെഞ്ചമിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മുബാഷ് മുഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജീവ് പിള്ള, ലഹരിവിരുദ്ധ സമിതി കോർഡിനേറ്റർ ജോസഫ് ചാക്കോ, വാരിക്കാട് സി.എസ്.ഐ.വികാരി റവ.പോൾ പി.മാത്യു, ജോർജി എബ്രഹാം അനാംസ്, സാജൻ പോൾ, ജീവൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി, തിരുവല്ല മെഡിക്കൽ മിഷൻ, വെൽഫാസ്റ്റ് ഹോസ്പിറ്റൽ കോട്ടയം, താലൂക്ക് ആശുപത്രി പിറവം എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.