തിരുവല്ല: കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ/ കരാർ മേഖലയിലെ പ്രൊഫഷണലിസത്തിന്റെ അനിവാര്യത, കരാർ മേഖലയിൽ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് നേതൃത്വ ശില്പശാല ഇന്ന് വൈകിട്ട് നാലിന് തിരുവല്ല ഹോട്ടൽ അശോക് ഇന്റർനാഷണൽ നടക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എൻജിനീയർ എം.പെണ്ണമ്മ മുഖ്യപ്രഭാഷണം നടത്തും. നിർമ്മാണ കരാർ മേഖലയിലെ പ്രൊഫഷണലിസത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ക്ലാസെടുക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസ്കുട്ടി തേവരുമുറിയിൽ, അനൂപ് കുമാർ ജി, രാജേഷ് ജി.നാഥൻ, എൻ.പി.ഗോപാലകൃഷ്ണൻ, ലാൽ ശങ്കർ, അനിഷ് നായർ, അഡ്വ.പ്രമോദ് ഇളമൺ, സാബു കെ.ഏബ്രഹാം, അജികുമാർ വള്ളിക്കോട് എന്നിവർ പ്രസംഗിക്കും. ശില്പശാലയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസില്ല. കോട്ടയം,ആലപ്പുഴ ജില്ലയിലെ ഭാരവാഹികളും പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും.