പത്തനംതിട്ട: പൈപ്പിടാൻ കുഴിയെടുത്ത് താറുമാറായ കണ്ണങ്കര കല്ലറക്കടവ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കല്ലറക്കടവ് വാർഡ് കമ്മിറ്റി നടത്തിയ വാട്ടർ അതോറിറ്റി ഓഫീസ് മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ .സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുൻനഗരസഭാദ്ധ്യക്ഷ അഡ്വ .ഗീതാസുരേഷ്, കൗൺസിലർ ഷീന രാജേഷ് ,നാസർ തോണ്ടമണ്ണിൽ ,വിഷ്ണു ആർ പിള്ള, ഷാജി സുറൂർ,വൃജഭൂഷണൻ നായർ ,വിനു വി പിള്ള,യൂസഫ് വലഞ്ചുഴി,രഘുകാരവേലി,രാജി സതീഷ് ,വിപിൻ വള്ളിയത്ത് ,സുദീർ വലഞ്ചുഴി,രാജി സതി,വത്സലാമ്മാൾ ശാന്തകുമാരി ,ഉണ്ണി കൃഷ്ണൻ നായർ ,മുരളി ധന്യ ,പത്രോസ് വരിക്കോലിൽ, ആസിഫ് ആസാദ് ,ഷിഹാബ് തൈക്കൂട്ടത്തിൽ , അൻസാരി എന്നിവർ പ്രസംഗിച്ചു.