12-m-rajes
സംഘാടകസമിതി രൂപീകരണ യോഗം സി.പി. എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പന്തളത്തെ എസ് .എഫ് ഐ നേതാവായിരുന്ന എം. രാജേഷിന്റെ 21-ാം രക്തസാക്ഷി ദിനം ഒക്ടോബർ 31ന് ആചരിക്കും. ദിനാചരണ പരിപാടിയുടെ വിജയത്തിനായി എസ്. എഫ്. ഐ.പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി. എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.ജി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സൽമാൻ സക്കീർ, ഏരിയ ജോയിന്റ് സെക്രട്ടറി അജിലേഷ് , പത്തനംതിട്ട ജില്ലാ സെക്രട്ടറി അമൽ എബ്രഹാം, ജില്ലാ പ്രസിഡന്റ് എസ് . ഷൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ്, സി.പി. എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. സി.അഭീഷ്, ഇ.ഫസൽ,എച്ച് . നവാസ്,എച്ച്.അൻസാരി ഡോ: പി. ജെ പ്രദീപ്കുമാർ,എസ് . സന്ദീപ്, പ്രമോദ് കണ്ണങ്കര, റഹ്മത്തുള്ളഖാൻ എന്നിവർ സംസാരിച്ചു . സംഘാടകസമിതി ചെയർമാനായി ആർ. ജ്യോതികുമാറിനെയും കൺവീനറായി സൽമാൻ സക്കീറിനെയും തിര‌ഞ്ഞെടുത്തു.എസ് .എഫ് .ഐ പന്തളം ഏരിയ സെക്രട്ടേറിയറ്റ് അംഗവും എൻ.എസ് എസ് കോളേജ് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു എം രാജേഷ്