കോന്നി: അരുവാപ്പുലം പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പോസ്റ്റ് കാർഡ് അയച്ചു സാമൂഹ്യ സുരക്ഷ പെൻഷൻകാരുടെ യോഗം സി.പിഎമ്മിന്റെ നേതൃത്വത്തിൽ വിളിച്ചു കൂട്ടുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നു കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. സി.പി.എം യോഗത്തിന് ഔദ്യോഗിക പരിവേഷം നൽകുന്നതിനാണ് പോസ്റ്റ് കാർഡിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് വയ്ക്കുന്നതെന്നും പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജി.ശ്രീകുമാർ പറഞ്ഞു.