body
മൃതദേഹ ഭാഗങ്ങൾ കോട്ടയം മെഡി​ക്കൽ കോളേജി​ലേക്ക് കൊണ്ടുപോകാനായി​ ആംബുലൻസ് എത്തി​യപ്പോൾ

പത്തനംതിട്ട : ദുർമന്ത്രവാദത്തിന്റെ ഏജന്റായി പ്രവർത്തിച്ച പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ് സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഭഗവൽസിംഗിന്റെ വീട്ടിൽ താമസിച്ചിരുന്നതായി പരിസരവാസികൾ ഒാർക്കുന്നു. അപരിചിതനെ കണ്ട് നാട്ടുകാർ ചോദിച്ചപ്പോൾ തിരുമ്മ് ആവശ്യത്തിന് എത്തിയതാണെന്ന് പറഞ്ഞു. എറണാകുളം സ്വദേശി മുഹമ്മദ് ഷാഫി എന്നാണ് ഇയാൾ പേരു പറഞ്ഞത്. പകൽ നേരങ്ങളിൽ പരസര പ്രദേശത്ത് റോഡുകളിലും ഇടവഴികളിലും സഞ്ചരിച്ചിരുന്നു. സമീപത്തെ കുളത്തിൽ കുളിക്കാനുമെത്തിയിരുന്നതായി പറയുന്നുണ്ട്. ഭഗവൽസിംഗിന്റെ വീട്ടുപരിസരം വ്യക്തമായി നിരീക്ഷിച്ച ശേഷം അരുംകൊലകൾ നടത്താൻ സ്ത്രീകളെ എത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.