പത്തനംതിട്ട : ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഈ അദ്ധ്യയന വർഷത്തെ ഒന്നാംവർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വെണ്ണിക്കുളം എം.വി.ജി.എം സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം.
25001 മുതൽ 50000 വരെ റാങ്കുള്ള എല്ലാ വിഭാഗത്തിലും ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകർമ്മ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം, ഈഴവ, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യൻ, വിഎച്ച്.എസ്.സി, പട്ടികജാതി വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
അപേക്ഷയ്‌ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ എല്ലാ അസൽരേഖകളും, കണ്ടക്ട് സർട്ടിഫിക്കറ്റ്, സ്‌പോട്ട് രജിസ്‌ട്രേഷൻ സ്ലിപ്പ് എന്നിവയുമായും മറ്റ് പോളിടെക്‌നിക്ക് കോളേജിൽ അഡ്മിഷൻ എടുത്തവർ സ്‌പോട്ട് രജിസ്‌ട്രേഷൻ സ്ലിപ്പ്, അഡ്മിഷൻ സ്ലിപ്പ്, ഫീസ് അടച്ച രസീതുമായും ഹാജരാക്കണം. രാവിലെ ഒൻപത് മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ സമയം.