12-dubai-sndp
എസ്. എൻ. ഡി. പി. യോഗം ദുബായ് യൂണിയൻ ഡി15 ശാഖയുടെ ഓണാഘോഷം 'ഓണമാമാങ്കത്തിൽ പങ്കെടുത്തവർ

പത്തനംതിട്ട: എസ്. എൻ. ഡി. പി. യോഗം ദുബായ് യൂണിയൻ ഡി 15 ശാഖയുടെ ഓണാഘോഷം

ശാഖാ പ്രസിഡന്റ് ബിജു ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ശാഖ ഭരണസമിതി അംഗങ്ങൾ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി യൂണിയൻ കൺവീനർ സാജൻ സത്യ, യൂണിയൻ ഭാരവാഹികളായ ഷാജി രാഘവൻ, ഉഷ ശിവദാസൻ, മിനി ഷാജി, ശീതള ബാബു സുജി അമ്പാടി, രാജു കൈലാസം, നിസാൻ ശശിധരൻ, മനോജ് സുധാകരൻ , ആര്യൻ, അശോക് രാജ് മീഡിയ കൺവീനർ സുധീഷ് സുഗതൻ എന്നിവർ പങ്കെടുത്തു. ശാഖയിലെ പ്രായമായ അമ്മമാരെയും, കൊവിഡ് പോരാളികളായ ഡി15 ശാഖ അംഗം ശാന്തിനി, ദിവ്യ, ടിഷ എന്നിവരെയുംഅദരിച്ചു.
അനീഷ്, ഷൈജു, റബിൻ, ബാബു, ശരത്ത്, ശ്രീകാന്ത്, അമൽ, അഞ്ജു, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി ജിത്ത് സ്വാഗതവും ഹിരോഷ്‌ലാൽ നന്ദിയും പറഞ്ഞു.