പന്തളം: സ്വകാര്യ വാഹന ഉടമകളുടെ കൂട്ടായ്മയായ ഓൾ കേരള പ്രൈവറ്റ് വെഹിക്കിൾ യൂസേഴ്‌സ് അസോസിയേഷൻ പന്തളം യൂണിറ്റിലെ അംഗത്വ വിതരണം 15ന് നടക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.
അംഗങ്ങളുടെ വാഹനയാത്രയിലെ പരിപൂർണ സംരക്ഷണവും പരിരക്ഷയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അംഗങ്ങൾക്കു ചികിത്സാ സഹായം, പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം, കലാ, സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കൽ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണം തുടങ്ങിയവയും നടപ്പാക്കിവരുന്നു.

18 വയസിനു മുകളിലുള്ള ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹന ഉടമകളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം. ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ : 9447052501, 9496439889, 8078879453.

സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. രാജേന്ദ്രൻ, സെക്രട്ടറി ടി.എസ്. രാജു, ജോയിന്റ് സെക്രട്ടറി വർഗീസ് മാത്യു, ട്രഷറർ ഇ.എം. ഗിരിധർ, യൂണിറ്റ് കോഓർഡിനേറ്റർ അരുൺ പന്തളം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.