കുമ്പനാട്: ഇരവിപേരൂർ പഞ്ചായത്ത് ഈ വർഷത്തെ വസ്തു നികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി വസ്തു നികുതി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാകേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കെട്ടിടനികുതി താഴെ പറഞ്ഞിരിക്കുന്ന ക്യാമ്പിലും അടയ്ക്കാവുന്നതാണ്. 13ന് അഞ്ചാം വാർഡിലെ കളക്ഷൻ ക്യാമ്പ് തറയശേരി അങ്കണവാടിയിലും, 12ാം വാർഡിലെ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിലും പ്രവർത്തിക്കും. 14ന് ഏഴ്,11 വാർഡുകളിലേത് എണ്ണിക്കാട് ക്‌നാനായ പള്ളിയിലും 13,14,15 വാർഡുകളിലേത് കാവുങ്കൽ ജംഗ്ഷൻ യുവ ശക്തി ലൈബ്രറിയിലും പ്രവർത്തിക്കും. 15ന് ഏഴ്, എട്ട്, ഒൻപത്, 10, 11 വാർഡുകൾ പഴയക്കാവ് മോഡൽ അങ്കണവാടിയിലും 16-ാം വാർഡിലേത് വള്ളംകുളം പടിഞ്ഞാറ് വൈ.എം.എ ലൈബ്രറിയിലും പ്രവർത്തിക്കും. 17ന് ഒന്ന്, 17 വാർഡുകളിലെ വള്ളംകുളം യു.പി.എസിലും ഒൻപത്, പത്ത് വാർഡുകളിലെ സൊസൈറ്റിപ്പടിയിലും നടത്തും. 18ന് രണ്ട്, മൂന്ന്, നാല് ആറ് വാർഡുകളിലേത് ഇരവിപേരൂർ വൈ.എം.സി.എയിലും 12,14 വാർഡുകളിലേത് നന്നൂർ എസ്.എസ്.എ ലൈബ്രറിയിലും 19ന് ആറ്, 11വാർഡുകളിലേത് കൊച്ചാലുംമൂട്ടിലും പ്രവർത്തിക്കും. രാവിലെ 10.30 മുതൽ മൂന്നുവരെയാണ് കളക്ഷൻ ക്യാമ്പ് പ്രവർത്തിക്കുക.