ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനമാണെന്നാരോപിച്ച് ബി.ജെ.പി ഉപരോധസമരം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുരേന്ദ്രൻ
അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം സെൽ കോ-ഓർഡിനേറ്റർ കെ.ജി മനോജ്, ജനറൽ സെക്രട്ടറി എൻ.ശ്യം, ജനപ്രതിനിധികളായ എം.വി വിജയകുമാർ, ഷൈലജ രഘുറാം, വിജയമ്മ പി.എസ്, ശ്രീകലശിവനുണ്ണി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ കുമാർ, എസ്.സി മോർച്ച വൈസ് പ്രസിഡന്റ് ഗോപാലൻ, സുജിത്ത്, സുമിത്ര, രജിത, അനിത, ശ്രീദേവി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.