പത്തനംതിട്ട : മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കിവരുന്ന ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷന്റെ ഭാഗമായുള്ള പ്രവർത്തനം ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ. കുമാർജിയുടെ ഭവനത്തിലാണ് പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റ് പി.എം ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് മേഴ്‌സി മാത്യുവും പദ്ധതി വിശദീകരണം ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നൈസി റഹ്മാനും നിർവഹിച്ചു. മുഖ്യപ്രഭാഷണം നവകേരള കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ അനിൽ കുമാർ നടത്തി. മികച്ച രീതിയിൽ പൈലറ്റ് സർവേ നടത്തുന്ന സേന അംഗങ്ങളെ അനുമോദിച്ചു. ക്യു ആർ കോഡ് പ്രകാശനം സെക്രട്ടറി ഇൻ ചാർജ് മഞ്ജു ഹരിത കർമ്മസേന പ്രസിഡന്റ് മിനിക്കും, സെക്രട്ടറി അഞ്ജുവിനും നൽകി നിർവഹിച്ചു. . ഭദ്രൻപിള്ള, വാർഡ് അംഗങ്ങളായ സജി തെക്കുങ്കര, വിൻസൺ ചിറക്കാല, സുരേഷ്, ഇലന്തൂർ ബി.ഡി.ഒ രാജേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ, കെൽട്രോൺ ജില്ലാ മാനേജർ ലിജോ, കെ.പി മുകുന്ദൻ, വി.ഇ.ഒ വിനോദ് മിത്രംപുരം, തുടങ്ങിയവർ പങ്കെടുത്തു.