ഇളമണ്ണൂർ : ദേശീയ തപാൽ ദിനവുമായി ബന്ധപ്പെട്ട് പൂതങ്കര ജി.പി.എം.യു.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമൊപ്പം ഇളമണ്ണൂർ തപാൽ ഓഫീസ് സന്ദർശിച്ചു പോസ്റ്റ്മിസ്ട്രസ് അനുജ ടി. മോഹൻ,​ ജീവനക്കാരി സെൽവി എന്നിവർ ഓഫീസിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മികച്ച കത്തെഴുതിയ ദേവലക്ഷ്മിക്ക് ട്രോഫി നൽകി. അശോക് കുമാർ,​ ജി.രാജീവ് സാബു, അമ്പിളി, അഞ്ചു,​ തൃഷ .എസ് എന്നിവർ പങ്കെടുത്തു.