ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ തലപ്പനങ്ങാട് എൽ.പി സ്‌കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി കോശി ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ സുധേഷ് പ്രീമിയർ, ഹെഡ്മിസ്ട്രസ് സുബി.ടി വർഗീസ്, പി.ടി.എ പ്രസിഡന്റ് പി.കെ ചെല്ലപ്പൻ, ജലജ പി.നായർ എന്നിവർ പ്രസംഗിച്ചു.