 
അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവനിലെ വൃദ്ധരായ അച്ഛനമ്മമാരുടെ രോഗപരിശോധനയ്ക്കും മരുന്നുവിതരണത്തിനുമായി ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കുരമ്പാല ആയൂർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.അനുപമയും സംഘവും മരുന്നുകളുമായി കസ്തൂർബ ഗാന്ധിഭവനിലെത്തിയത് അന്തേവാസികൾക്ക് വേറിട്ടൊരു അനുഭവമായി. തുടർന്ന് നടന്ന പരിശോധനാ ക്യാമ്പ് പന്തളം മുൻസിപ്പൽ കൗൺസിലർ സീന ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടുവ മുരളി, ടി. പി.അനിരുദ്ധൻ തടത്തിൽ, വിശ്വകർമ്മ സർവീസ് സൊോസൈറ്റി ഡയറക്ടർ കെ.ഹരിപ്രസാദ്, കവി അടൂർ രാമകൃഷ്ണൻ, കുടശ്ശനാട് മുരളി, ജയശ്രീ,അഞ്ജന എന്നിവർ നേതൃത്വം നൽകി.