samual

മല്ലപ്പള്ളി : ഏഴു വയസുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാംകേരിൽ അനിയൻ എന്ന് വിളിക്കുന്ന സാമൂവൽ (66) ആണ് പോക്സോ കേസിൽ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷ യാത്രയ്ക്കിടെ പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതായി കുട്ടിയുടെ മാതാവ് കീഴ്‌വായ്‌പ്പൂര് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പൊലീസ് ഇൻസ്‌പെക്ടർക്കൊപ്പം, എസ്.ഐ ആദർശ്, എ.എസ്.ഐ അജു കെ.അലി,എസ്.സി.പി.ഒ അൻസിം,സി.പി.ഓമാരായ ജെയ്സൺ,വിജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.