
പത്തനംതിട്ട : ഏനാത്ത് മൂന്ന് യുവാക്കളെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. ജില്ലാ പൊലീസ് ഡാൻസാഫ് ടീമും ഏനാത്ത് പൊലീസും ചേർന്ന് തന്ത്രപരമായാണ് പ്രതികളെ കുടുക്കിയത്.
കടമ്പനാട് ഗണേശവിലാസം മോഹനവിലാസത്തിൽ വി.വിഷ്ണു (21), പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ വിഷ്ണു (23), മഹർഷിക്കാവ് രാമചന്ദ്രന്റെ ലക്ഷ്മി നിവാസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടമ്പനാട് സ്വദേശി അനന്തു (22) എന്നിവരാണ് പിടിയിലായത്. വി.വിഷ്ണുവിനെയാണ് ആദ്യം പിടികൂടിയത. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേർ പിടിയിലാകുന്നത്.
അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർ സുജിത്.പി.എസ്, എസ്.ഐ ഷാജികുമാർ, ഡാൻസാഫ് എസ്.ഐ.അജി സാമൂവൽ, ടീമിലെ എ.എസ്.ഐ അജികുമാർ, സി.പി.ഓമാരായ സുജിത്, അഖിൽ, ബിനു, ശ്രീരാജ്, മിഥുൻ, ഏനാത്ത് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഓ മുജീബ്, സി.പി.ഓമാരായ മനൂപ്, ഷാനു, ശ്യാംകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.