sajicheriyan
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഭൂമിതരംമാറ്റ അപേക്ഷകളിലുള്ള അദാലത്ത് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി ചെങ്ങന്നൂർ റവന്യൂ ഡിവിഷൻ പരിധിയിലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരമുള്ള ഭൂമിതരം മാറ്റം അപേക്ഷകളിലുള്ള അദാലത്ത് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് സന്തോഷ് കുമാർ, ആർ.ഡി.ഒ എസ് സുമ, കൗൺസിലർ സിനി ബിജു, സീനിയർ സൂപ്രണ്ട് ജെ. ശ്രീകല, ജൂനിയർ സൂപ്രണ്ട് കെ.സിന്ധുകുമാരി എന്നിവർ പ്രസംഗിച്ചു. സബ് ഡിവിഷൻ പരിധിയിലെ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ 44 വില്ലേജുകളിലെ 1173 അപേക്ഷകളിന്മേലുള്ള അന്തിമ ഉത്തരവുകളാണ് വിതരണം ചെയ്തത്. തഹസിൽദാർമാർ, ജൂനിയർ സൂപ്രണ്ടുമാർ, വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകി.